വേങ്ങര: വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ +2 പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഗമവും സമസ്ത 100-ാം വാർഷിക സമ്മേളന പ്രചാരണാർത്ഥം സഹോദരിമാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു. സമസ്ത സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സന്തുഷ്ട കുടുംബം മാസിക അവലംബമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.
- നസീബ കെ, ഇർശാദുൽ അനാം മദ്റസ പറപ്പൂർ
- സലീന പാക്കട ഇസ്ലാഹു സ്വിബിയാൻ മദ്റസ ചാലിൽ
- റഹ്മ കെ നൂറുൽ ഹുദ മദ്റസ വെട്ടുതോട് എന്നിവർ വിജയികളായി.
ചടങ്ങിൽ കോയ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജാബിർ ബാഖവി, ഹംസ മുസ്ലിയാർ, റഹീം മുസ്ലിയാർ, ഹമീദ് ഫൈസി, മുജീബ് റഹ്മാൻ ബാഖവി, ഷാഹിദ് ഫൈസി, സിറാജ് ഹുദവി പ്രസംഗിച്ചു.



