News & Updates

യാത്രയയപ്പും സമ്മാനദാനവും നിർവഹിച്ചു.

വേങ്ങര: വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ +2 പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഗമവും സമസ്ത 100-ാം വാർഷിക സമ്മേളന പ്രചാരണാർത്ഥം സഹോദരിമാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു. സമസ്ത സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സന്തുഷ്ട കുടുംബം മാസിക അവലംബമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.

  • നസീബ കെ, ഇർശാദുൽ അനാം മദ്റസ പറപ്പൂർ
  • സലീന പാക്കട ഇസ്ലാഹു സ്വിബിയാൻ മദ്റസ ചാലിൽ
  • റഹ്മ കെ നൂറുൽ ഹുദ മദ്റസ വെട്ടുതോട് എന്നിവർ വിജയികളായി.
    ചടങ്ങിൽ കോയ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജാബിർ ബാഖവി, ഹംസ മുസ്ലിയാർ, റഹീം മുസ്ലിയാർ, ഹമീദ് ഫൈസി, മുജീബ് റഹ്മാൻ ബാഖവി, ഷാഹിദ് ഫൈസി, സിറാജ് ഹുദവി പ്രസംഗിച്ചു.
131
124 e1771496593880